അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വോപരി പാലാക്കാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ബോള്‍ഡായ പെണ്‍കുട്ടിയായാണ് അപര്‍ണയെത്തുന്നത്. ജോസ് കൈതപ്പറമ്പില്‍ മാണി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വേണുഗോപനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം അപര്‍ണ്ണ ബാലമുരളിക്കും, അനു സിത്താരയ്ക്കും പകരം ഹണി റോസും, മിയാ ജോര്‍ജുമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഇരുന്നത്. അലന്‍സിയര്‍. ബാലു വര്‍ഗീസ് സീരിയല്‍ താരം ഗായത്രി എന്നിവരും ചിത്രത്തിലുണ്ട്. ബിജിപാലാണ് സംഗീതം.