മുംബൈ: ബോളിവുഡിലെ ബാദ്ഷ ഷാരുഖ് ഖാനെ കൊണ്ട് മാപ്പു പറയിച്ചിരിക്കുകയാണ് നടി പ്രീതി സിന്‍റെ. 1998ല്‍ ഇരുവരും ഒന്നിച്ച മണിരത്‌നം ചിത്രം ദില്‍ സേയുടെ 18 വാര്‍ഷികമായിരുന്നു കഴി‌ഞ്ഞ ദിവസം. ഈ സന്തോഷം പങ്കു വെയ്ക്കാന്‍ ഷാരൂഖ് സെല്‍ഫി വീഡിയോ പുറത്തിറക്കിയിരുന്നു. 

സിനിമയിലെ പ്രശസ്ത ഡയലോഗിനൊപ്പം എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുമായിരുന്നു വീഡിയോ. എന്നാല്‍ അബദ്ധത്തില്‍ പ്രീതിയുടെ പേര് പറയാന്‍ മറന്നു. ഇത് ചില ആരാധകരും, സഹപ്രവര്‍ത്തകരും കിംഗ് ഖാന്‍റെ ശ്രദ്ധയില്‍ പെടുത്തി. ഇത് മനസ്സിലാക്കിയ ഷാരൂഖ് ഉടന്‍ തന്നെ പ്രീതിയുടെ പേരും ചേര്‍ത്ത് പുതിയ വീഡിയോ ഇറക്കി. ഇതിന് പുറമേ പ്രീതിയോട് മാപ്പു പറഞ്ഞ് ട്വീറ്റും ചെയ്തു.