ബോളിവുഡിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി കങ്കണ റണൗട്ടും ഷാഹിദ് കപൂറും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ചിത്രമണാണ് രംഗൂണ്‍. ചിത്രത്തില്‍ ഷാഹിദ് കപൂറും കങ്കണയും ഒരുമിച്ച യേ എഷ്‌ക് ഹേ എന്ന ഗാനം കണ്ട അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം. ഇരുവരും തമ്മില്‍ ഹോട്ട് സീനുകള്‍ പാശ്ചാത്യസിനിമയെ വെല്ലുന്നതാണെന്നാണ് വിശേഷണം.

ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ യു ടൂബിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. കങ്കണയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങിനെയെടുക്കുമെന്നാണ് വിമര്‍ശകരുടെ ചോദ്യം. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്നചിത്രം രണ്ടാംലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ നടക്കുന്ന ത്രികോണ പ്രണയവും ബ്രിട്ടീഷ് അധിനിവേശത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. എന്തായാലും സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റായിരിക്കുകയാണ്.