വിവാദങ്ങള്‍ക്ക് വിട; രണ്‍വീറിനെ പ്രകീര്‍ത്തിച്ച് ഷാഹിദ്

First Published 4, Mar 2018, 8:48 PM IST
shahid talks about ranveer
Highlights

'ബാജിറാവോ എന്ന കഥാപാത്രമാകന്‍ രണ്‍വീറിനല്ലാതെ ആര്‍ക്കും കഴിയില്ല'

മുംബൈ: ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും തമ്മില്‍ പദ്മാവതിന്‍റെ സെറ്റില് വച്ച് ശീതയുദ്ധത്തിലായിരുന്നെന്ന് പല ഗോസിപ്പുകളും ഇറങ്ങിയിരുന്നു. എന്നാല്‍ രണ്‍വീര്‍ സിംഗിനോടുള്ള തന്‍റെ ഇഷ്ടം ഷാഹിദ് വെളിപ്പെടുത്തിയിരിക്കുകയാണ്.  ഡിഎന്‍എയുമായി സംസാരിക്കുകയായിരുന്നു ഷാഹിദ്.

രണ്‍വീറിന് മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് ലഭിച്ച അവാര്‍ഡ് നൈറ്റില്‍ അവതാരക വേഷത്തിലുണ്ടായിരുന്ന അനുഭവത്തെക്കുറിച്ചും താന്‍ രണ്‍വീറിന് കൊടുത്ത ഒരു ടിപ്പിനെക്കുറിച്ചും പദ്മാവത് സെറ്റില്‍ ഷൂട്ടിന് മുമ്പ് പാട്ടുകേട്ടിരുന്നതും ഷാഹിദ് ഡിഎന്‍എയോട് പങ്കുവെച്ചു.  

ഷൂട്ടിങ്ങും ട്രെയിനിങ്ങും തന്നെ തളര്‍ത്തുന്നെന്ന് പറഞ്ഞ രണ്‍വീറിന് താന്‍ നല്‍കിയ ടിപ്പിനെക്കുറിച്ച് ഷാഹിദ് പറഞ്ഞത് ഇങ്ങനെ.  നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരാന്‍ പലരും ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ട് തന്നെ പരാതിപ്പെടാതിരിക്കുക. രണ്‍വീറിന്‍റെ കഴിവിനെ പ്രകീര്‍ത്തിച്ചും ഷാഹിദ് സംസാരിച്ചു. ബാജിറാവോ
 എന്ന കഥാപാത്രമാകാന്‍ രണ്‍വീറിനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണ് ഷാഹിദിന്‍റെ അഭിപ്രായം.

 

 

loader