കോട്ടയം: വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് നടി ശാലു മേനോന്‍. ഫേസ്ക്കിലൂടെയാണ് ശാലു വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. അടുത്ത മാസം എട്ടാം തീയതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. കൊല്ലം വാക്കനാട് ഗോകുലത്തില്‍ സജി ജി. നായരാണ് വരന്‍. ഇദ്ദേഹം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാവരുടെയും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നുവെന്നും ശാലു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.