ബധിര സ്‍ത്രീയായി അഭിനയിക്കാന്‍ ഷംന. സവരകതി എന്ന സിനിമയിലാണ് ഷംന ബധിര യുവതിയായി അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഷംന തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രണ്ട് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ കഥാപാത്രമാണ്. ഞാന്‍ തന്നെയാണ് ചിത്രത്തിന് ഡബ്ബ് ചെയ്‍തതും. ആദ്യമായാണ് ഒരു തമിഴ് സിനിമയ്‍ക്ക് ഡബ് ചെയ്‍തതെന്നും ഷംന പറയുന്നു. ജി ആര്‍ ആദിത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാം, മിസ്‍കിന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
