പൊലീസ് വേഷത്തില്‍ ഷംന കാസിം ലൈവില്‍- വീഡിയോ

പൊലീസ് വേഷത്തില്‍ ലൈവില്‍ വന്ന് ഷംന കാസിം. ഷൂട്ടിംഗിനിടയില്‍ കാരവാനില്‍ ഇരുന്ന് ബോറടിച്ചതിനാലാണ് ആരാധകരോട് സംസാരിക്കാൻ ലൈവില്‍ വന്നതെന്ന് ഷംന കാസിം പറയുന്നു.

കുട്ടനാടൻ ബ്ലോഗില്‍ ആണ് ഷംന കാസിം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയായ കഥാപാത്രമായാണ് ഷംന അഭിനയിക്കുന്നത്. സേതുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീകൃഷ്‍ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് സിനിമ. മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റായി ലക്ഷ്‍മി, അനു സിത്താര, നെടുമുടി വേണു, സഞ്ജു ശിവറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.