പുതുമയോടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി 'ശിഷ്ടം' എന്ന ഹ്രസ്വചിത്രം. സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തെ വ്യത്യസ്തമായ രീതിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ശിഷ്ടം. മികച്ച തിരക്കഥയുടെയും അഭിനയത്തിന്‍റെയും പിന്‍ബലത്തോടെയുടെ ഹ്രസ്വചിത്രം സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തെ തുറന്നുക്കാട്ടുന്നു. 

മാധ്യമപ്രവര്‍ത്തകനായ ആല്‍ബിന്‍ രാജ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാധ്യമ വിദ്യാര്‍ഥിയായ നെബുലയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ വിഷ്ണുദാസ്, എഡിറ്റിങ് അജിത് ജോസഫ്. വിഷ്ണു, ഉജ്ജ്വല്‍, അമല്‍ ദേവ്, മേഘ്‌ന അഞ്ജലി, അനീറ്റ, റൈയ്‌സണ്‍ എന്നിവരും ചിത്രത്തിന്‍റെ പിന്നണിയില്‍ ഉണ്ട്.