ഹ്രസ്വചലചിത്രമേളയ്ക്ക് തൊടുപുഴയില്‍ തുടക്കം
തൊടുപുഴ: അന്തരിച്ച മാധ്യമപ്രവര്ത്തകന് സനല് ഫിലിപ്പിന്റെ ഓര്മ്മയ്ക്ക് ഇടുക്കി പ്രസ് ക്ലബ്ബും ചാഴിക്കാട് ആശുപത്രിയും ചേര്ന്നു സംഘടിപ്പിക്കുന്ന ഹ്രസ്വചലചിത്രമേള തൊടുപുഴയില് തുടങ്ങി.
പ്രസ് ക്ലബ്ബ് ഹാളിലെ നവീകരിച്ച മിനി തിയേറ്ററില് നടക്കുന്ന മേളയില് തെരെഞ്ഞെടുക്കപ്പെട്ട 22 ഹ്രസ്വചിത്രങ്ങള് പ്രദര്ശിപ്പിക്കും. ക്യാഷ് അവാര്ഡ് ഉള്പ്പെടെ പുരസ്കാരങ്ങള്. സംവിധായകന് പ്രദീപ് എം നായര് ഉള്പ്പെട്ടെ ജൂറിയാണ് മികച്ച ചിത്രങ്ങള് തെരെഞ്ഞെടുക്കുന്നത്.
