അധോലോക റാണിയാകാന്‍ ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറായി വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ് താരം.

ചിത്രത്തില്‍ ദാവൂദ് ആയി വേഷമിടുന്നത് ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ ആണെന്ന പ്രത്യേകതയും ഉണ്ട്. സിനിമ സംവിധാനം ചെയ്യുന്നത് അപൂര്‍വ ലാഖ്യ ആണ്.