ദില്ലി: വിന്‍ഡീസ് ക്രിക്കറ്റ് കളിക്കാരനായ വെയ്ന്‍ ബ്രായുമായി തെന്നിന്ത്യന്‍ താരം ശ്രേയയ്ക്ക്  തീപിടിച്ച പ്രണയമാണെന്ന റിപ്പോര്‍ട്ട് വന്നിട്ട് കുറച്ചുകാലമായി. ബ്രാവോയെ വിവാഹം കഴിക്കാന്‍ ശ്രേയ തീരുമാനിച്ചുവെന്നും പറയപ്പെടുന്നു. ബോംബെയിലുള്ള ഒരു പ്രശസ്ത ഹോട്ടലില്‍ ഒരുമിച്ച് ഇരുവരും എത്തിയ ചിത്രങ്ങള്‍ രണ്ട് മാസം മുന്‍പ് വൈറലായിരുന്നു. 

ഇതിന് പിന്നാലെ ബ്രാവോയുടെ ബന്ധം സംബന്ധിച്ച് ശ്രേയയുടെ കുടുംബത്തില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് മുംബൈയിലാണ് താരം താമസിക്കുന്നത്. അതേ സമയം തെലുങ്ക് താരം ബാലകൃഷ്ണയുടെ 100മത് ചിത്രത്തിലെ നായികയാണ് 32 കാരിയായ ശ്രേയ ഇപ്പോള്‍. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്.

എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ താരത്തിന്‍റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയയ്ക്ക് നഷ്ടമായിരുന്നു. ബ്രാവോയുമായി വിവാഹത്തിന് താരം ഒരുങ്ങുന്നു എന്ന വാര്‍ത്തകളും സജീവമാണ്.