ശ്രുതി മേനോന്‍ പക്ഷിനിരീക്ഷകയായി അഭിനിയിക്കുന്നു. പക്ഷികളുടെ മാനം എന്ന സിനിമയിലാണ് ശ്രുതി മേനോന്‍ പക്ഷി നിരീക്ഷകയാകുന്നത്. നയനാ സൂര്യന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ലെനിന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പത്ത് സിനിമകളുടെ കൂട്ടായ്മയായ ക്രോസ്റോഡിലെ ഒരു സിനിമയാണ് പക്ഷികളുടെ മാനം. കേരളത്തിലെ സ്ത്രീകളുടെ വിഷയങ്ങളാണ് ക്രോസ്‍റോഡിലെ സിനിമകള്‍ പറയുന്നത്. പാര്‍വതി, മംമ്താ മോഹന്‍ദാസ്, ഇഷാ തല്‍വാര്‍, പദ്മപ്രിയ തുടങ്ങിയവരും സിനിമയിലുണ്ട്.