പ്രളയത്തെ നേരിടാന്‍ കേരള ഡൊണേഷന്‍ ചലഞ്ച് എന്നൊരു ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഹാഷ് ടാഗ് എല്ലാവരോടും ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പ്രേരണയാവാനായി തങ്ങള്‍ നല്‍കിയ സഹായത്തിന്‍റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനും സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി തെന്നിന്ത്യന്‍ സിനിമ താരം സിദ്ധാര്‍ത്ഥ്. കേരളത്തെ രക്ഷിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ് എന്നാവശ്യപ്പെട്ടുകൊണ്ടാണ് സിദ്ധാര്‍ത്ഥി ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രളയത്തെ നേരിടാന്‍ കേരള ഡൊണേഷന്‍ ചലഞ്ച് എന്നൊരു ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഹാഷ് ടാഗ് എല്ലാവരോടും ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പ്രേരണയാവാനായി തങ്ങള്‍ നല്‍കിയ സഹായത്തിന്‍റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനും സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കണം. സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നു എന്നു സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
2015 ല്‍ ദേശീയ മാധ്യമങ്ങളില്‍ നിന്ന് നേരിട്ട അവഗണനയാണ് കേരളവും നേരിടുന്നത്. തമിഴ്നാടുവിന് സംഭവിച്ചതിനെക്കാളും വലിയ ദുരന്തമാണ്കേരളത്തല്‍ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.
