അലൈ, ഒരു വസന്തഗീതം, തായ് തങ്കൈ പാസം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച കുരലരസന്‍ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്

ചെന്നൈ: തമിഴ് താരം ടി. രാജേന്ദറിന്റെ മകനും പ്രമുഖ ചലച്ചിത്ര താരം സിമ്പുവിന്‍റെ സഹോദരനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. പിതാവിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്‍റെ മതംമാറ്റം. മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത് കലിമ ഏറ്റുചൊല്ലിയാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചെന്ന് തമിഴ്മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദിലായിരുന്നു ചടങ്ങ്.

അലൈ, ഒരു വസന്തഗീതം, തായ് തങ്കൈ പാസം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച കുരലരസന്‍ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. സഹോദരന്‍ സിമ്പു നായകനായ 2016-ല്‍ ഇതു നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാകയനായി അറങ്ങേറിയത്.

മകന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ടി. രാജേന്ദര്‍ പറഞ്ഞു: ‘ഏതു മതവും സമ്മതം, ഒരേ കുലം, ഒരു ദൈവം എന്നതാണ് എന്‍റെ പൊളിസി. സ്വന്തം മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. സിമ്പു ശിവഭക്തനാണ്. മകള്‍ ഇലക്കിയ ക്രിസ്തുമതമാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ കുരലരസന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു അദ്ദേഹം പറഞ്ഞു.