പത്ത് മണിക്കൂര്‍ കൊണ്ട് 100 പാട്ടുകള്‍ പാടി ആരാധകരെ അമ്പരപ്പിക്കുകയാണ് ആലുവ മന്‍സൂര്‍ എന്ന ഗായകന്‍. വയലാറിന്‍റെ നിത്യഹരിത പാട്ടുകള്‍ മന്‍സൂര്‍ പാടിതകര്‍ക്കുമ്പോള്‍ കവിയുടെ കുടുംബവും ആസ്വാദകരായി എത്തിയിരുന്നു.

വയലാര്‍ രാമവര്‍മ്മ എന്ന കവി, ഗാനരചയിതാവ് മരിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ആലുവയിലെ ചെറിയ ഓഡിറ്റോറിയത്തില് ഓര്‍മ്മകള്‍ ആര്‍ത്തിരമ്പി. ഗായകന്‍ ആലുവ മന്‍സൂര്‍ തുടങ്ങിയതും അവസാനിപ്പിച്ചതും വയലാര്‍ എന്ന അനശ്വരപ്രതിഭയുടെ പാട്ടിലാണ്.

വയലാറി്ന്‍റെ കുടുംബാംഗങ്ങളും ഗാനാലാപത്തിന് സാക്ഷ്യം വഹിക്കാനെത്തി

പ്രൊഫഷണല്‍ ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്ന മന്‍സൂര്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി 10 മണിക്കൂര്‍ പാട്ടുപാടി ആസ്വാദകരുടെ ഇഷ്‌ടം നേടുന്നത്.