ശിവജി ഗുരുവായൂരിന്റെ മകന്‍ മനു ശിവജി നായകനാകുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന സിനിമയിലാണ് ശിവജി നായകനാകുന്നത്. നിതീഷ് കെ നായര്‍ ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ആര്യാ ദേവിയായിരിക്കും നായിക. ശിവജി ഗുരുവായൂര്‍, ബോബന്‍ ആലമ്മൂടന്‍, കൊച്ചുപ്രേമന്‍ പുഷ്പരാജ്, കനകലത തുടങ്ങിയവരും സിനിമയിലുണ്ട്. പ്രേമാനന്ദ അയ്യരാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. സ്നേഹ ജ്യോതി സംഗീതസംവിധാനം നിര്‍വ്വഹിക്കും. ആഡ് ഫിലിംസിന്റെ ബാനറില്‍ കെ പ്രവീണ്‍ കുമാര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.