അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി ശിവാനി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശിവാനിയുടെ പ്രതികരണം.

സഹജീവിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആളാണ് ശരിക്കും ക്രിമിനല്‍. ഒരു നേരത്തിന് ഭക്ഷണത്തിന് വകയില്ലാത്തപ്പോള്‍.. അവന്റെ സഞ്ചിയില്‍ നിന്ന് എന്താണ് കിട്ടിയത്? നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ്സ് കല്ലായിപ്പോയോ? എന്നിട്ട് അതിന്റെ മുമ്പില്‍ സെല്‍ഫിയെടുക്കുന്നു- ശിവാനി പറയുന്നു.

രണ്ടായിരം മൂവായിരം രൂപയ്‍ക്ക് സ്‍മാര്‍ട് ഫോണ്‍ കിട്ടുന്നുണ്ട്. രണ്ടായിരമോ മൂവായിരമോ ഉണ്ടാക്കേണ്ട കാര്യമേ നിങ്ങള്‍ക്ക് വരുന്നുള്ളൂ. അത് വാങ്ങിക്കുക, ഇതുപോലെ പാവങ്ങളെ തല്ലിക്കൊല്ലുക. സെല്‍ഫിയിടുക, ഫെയ്‍മസാകുക- ശിവാനി പറഞ്ഞു.

നമുക്ക് കുഞ്ഞുങ്ങളെ നല്ലതാക്കാം. അവരെ നല്ല രീതിയില്‍‌ നമുക്ക് വളര്‍ത്തിയെടുക്കാം. മനുഷ്യത്വവും കരുണയും ഒക്കെ ഉള്ള രീതിയില്‍ വളര്‍ത്തിയെടുക്കുക. അവര്‍ക്ക് നല്ല രീതിയില്‍ പരിശീലനം കൊടുക്കുക. അത് മാത്രമേ നമുക്ക് ഇനി ചെയ്യാനുള്ളൂ- ശിവാനി പറയുന്നു.