ഓണത്തിന് മമ്മൂട്ടി, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ബിജു മേനോന്‍ ചിത്രങ്ങള്‍. അതിഥിതാരമായി മോഹന്‍ലാലും.
ഓണം അടുത്തിരിക്കുന്നതിനാല്‍ ഈ വാരം റിലീസിന് ഒന്നിലധികം മലയാളചിത്രങ്ങള്‍ ഇല്ല. ആസിഫ് അലി നായകനാവുന്ന ഇബ്‍ലിസ് മാത്രമാണ് ഈ വാരം മലയാളത്തില്‍ നിന്നുള്ള ഏക റിലീസ്. എന്നാല്‍ ദുല്‍ഖറിന്‍റെ ബോളിവുഡ് എന്‍ട്രി ചിത്രം കര്‍വാന്‍ അടക്കം വിവിധ ഭാഷകളില്‍ നിന്നായി ആകെ റിലീസുകള്‍ ആറ് സിനിമകളും.
കര്‍വാന്‍

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് എന്‍ട്രി ചിത്രം എന്ന പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമ. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം മിഥില പല്‍ക്കര്‍ ആണ് നായിക. മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. കേരളത്തിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇബ്‍ലിസ്

അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍ സംവിധായകന്‍ രോഹിത്ത് വി.എസ് ആസിഫ് അലിയെത്തന്നെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. ആസിഫും നായിക മഡോണ സെബാസ്റ്റ്യനുമാണ് പോസ്റ്ററില്‍ ഉള്ളത്. 'കാരണം യാഥാര്‍ഥ്യം എന്നത് ഒരു തമാശയാണെ'ന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. സംവിധായകന്‍റേതാണ് കഥ. തിരക്കഥ, സംഭാഷണം സമീര്‍ അബ്‍ദുള്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്. സംഗീതം ഡോണ്‍ വിന്‍സന്‍റ്.
ഗജിനീകാന്ത്

ആര്യയെ നായകനാക്കി സന്തോഷ് പി.ജയകുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്‍റിക് കോമഡി ചിത്രം. രജനീകാന്തിന്‍റെ കടുത്ത ആരാധകനായ നായക കഥാപാത്രത്തിന് ഓര്‍മ്മ നഷ്ടം സംഭവിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 2015ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭലെ ഭലെ മഗദിവോയ്‍യുടെ റീമേക്ക്. സയ്യേഷ സൈഗാളാണ് നായിക.
ഫന്നേ ഖാന്‍

നവാഗതനായ അതുല്‍ മഞ്‍ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ കോമഡി ചിത്രം. അനില്‍ കപൂര്‍, ഐശ്വര്യ റായ്, രാജ്‍കുമാര്‍ റാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2000ല്‍ പുറത്തിറങ്ങിയ ബെല്‍ജിയന്‍ ചിത്രം എവരിബഡി ഈസ് ഫേമസിനെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുവാണ് ഛായാഗ്രഹണം.
മുള്‍ക്

റിഷി കപൂറും തപ്‍സി പന്നുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുഭവ് സിന്‍ഹ ചിത്രം. ദീപക് മുകുതിനൊപ്പം അനുഭവ് സിന്‍ഹയും ചേര്‍ന്നാണ് നിര്‍മ്മാണം. ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം. ഭീകരവാദത്തിലേക്ക് പോയ ഒരു കുടുംബാംഗം മൂലം ഇന്ത്യയിലെ ഒരു ചെറുപട്ടണത്തിലെ മുസ്ലിം കുടുംബം നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രതീക് ബാബറും രജത് കപൂറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മമ്മ മിയ! ഹിയര്‍ വി ഗോ എഗെയ്ന്‍

2008ല്‍ പുറത്തിറങ്ങിയ മമ്മ മിയയുടെ തുടര്‍ച്ച. മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ഓയി പാര്‍കറാണ് സംവിധാനം. ക്രിസ്റ്റിന്‍ ബറന്‍സ്കി, മുന്‍ ജെയിംസ് ബോണ്ട് നായകനായ പിയേഴ്സ് ബ്രോസ്‍നന്‍, ടൊമിനിക് കൂപ്പര്‍ എന്നിവരൊക്കെ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.
