കിംഗ് കോംഗ് പരന്പരയിലെ പുതിയ ചിത്രം സ്കൾ ഐലന്റ് ഇന്ന് തീയേറ്ററുകളിലേക്ക്. ത്രീഡിയിലാണ് സിനിമയുടെ റിലീസ്. കിംഗ് കോംഗ് പരന്പരയിലെ എട്ടാമത്തെ ചിത്രമാണ് സ്കൾ ഐലന്റ്.
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും കിംഗ് കോംഗ് പരന്പരയിൽ നിന്ന് ഒരു ചിത്രം. സ്കൾ ഐലന്റ്. 1933 ൽ ആദ്യത്തെ കിംഗ് കോംഗ് ചിത്രം പുറത്തിറങ്ങിയ അന്നുമുതൽ കുട്ടികളുടേയും മുതിർന്നവരുടേയുമെല്ലാം പ്രിയതാരമാണ് കാട്ടിലെ ഈ രാജാവ്. വർഷമെത്ര പിന്നിട്ടിട്ടും പണം വാരുന്ന ഹോളിവുഡ് ചിത്രങ്ങളിൽ മുൻനിരസ്ഥാനം ഇപ്പോളുമുണ്ട് കിംഗ് കോംഗ് പരന്പരയിലെ ചിത്രങ്ങൾക്ക്.കൂടുതൽ ആക്ഷൻ രംഗങ്ങളുമായാണ് സ്കൾ ഐലന്റ് എത്തിയിരിക്കുന്നത്. ടോം ഹിഡില്‍സ്റ്റന്‍, സാമുവേല്‍ എല്‍ ജാക്സണ്‍, ജോണ്‍ ഡുഡ്മാന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.
190 മില്യൺ മുടക്കിയാണ് സ്കൾ ഐലന്റിന്റെ നിർമ്മമാണം. ജോർദ്ദാൻ റോബർട്ട്സ് ആണ് സംവിധാനം.കിംഗ് കോംഗ് കഥകളുടെ പശ്ചാത്തലമായ സ്കൾ ഐലന്റിന്റെ ചരിത്രവും അവിടെ കോംഗ് എങ്ങനെ രാജാവായി എന്നതുമാണ് പുത്തൻ ചിത്രത്തിന്റെ പ്രമേയം. നിഗൂഢ വനത്തിനുള്ളിലെ അത്ഭുത ദൃശ്യങ്ങളുമായി എത്തുന്ന ചിത്രം കുട്ടികളേയും മുതിർന്നവരേയും ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. നിഗൂഢമായ, ഒപ്പം പേടിപ്പെടുത്തുന്ന കഥകളിലേക്ക് ലോക ചലച്ചിത്ര പ്രേക്ഷകരുടെ ശ്രദ്ധ തിരിയുന്നത് കിംഗ് കോംഗ് ചലച്ചിത്ര പരന്പരകൾ കൂടിയാണ്.ആ കാലഘട്ടത്തിന്റെ തിരിച്ചുവരവോ പിൻതുടര്‍ച്ചയോ ആയാണ് പരന്പരയിൽ നിന്നും പുതിയ ചിത്രങ്ങൾ വരുന്നത്. 2020ൽ ആയിരിക്കും ഗോഡ‍്സില വേഴ്സസ് കോംഗ് എന്ന അടുത്ത ചിത്രം ഇനി പ്രേക്ഷകരെ തേടി എത്തുക.
