നടി സോനാക്ഷി സിന്‍ഹ വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സോനാക്ഷി സിന്‍ഹ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സോനാക്ഷി സിന്‍ഹ വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.
എന്റെ ഭാവി പദ്ധതികളെ കുറിച്ച് എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അറിയിച്ചതിന് നന്ദി - പരിഹാസരൂപേണയാണ് സോനാക്ഷി സിന്‍ഹ ട്വിറ്ററില്‍ വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്. അതേസമയം അകിറ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് സോനാക്ഷി ഇപ്പോള്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോനാക്ഷിയുടെ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം സെപ്തംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും.
