കൊച്ചി: മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയ സാന്നിധ്യമാണ് സൗബിന്‍ ഷഹീര്‍. ചെറിയ വേഷങ്ങളില്‍ നിന്ന് സുഡാനിയിലൂടെ നായകനായും സൗബിന്‍ കൈയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.

ഹര്‍ത്താല്‍ ദിനത്തിൽ സൗബിന്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കൊച്ചി നഗരത്തിലൂടെ കൈവിട്ട് സൈക്കിൾ സവാരി നടത്തുന്ന വീഡിയോ ആണ് യുവ നടന്‍ പങ്കുവച്ചത്. മുഖം കാണിക്കാതെയുള്ള വീഡിയോയില്‍ നിഴലിലൂടെയാണ് സൗബിന്‍ പ്രത്യക്ഷപ്പെടുന്നത്.

ഹര്‍ത്താല്‍ ദിനത്തിലെ സൈക്കിള്‍ സവാരിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം തന്നെ കൈവിട്ട കളി വേണ്ടെന്ന് പറയുന്നവരുമുണ്ട്. നേരത്തെയും സൈക്കിള്‍ സവാരിയിലെ പ്രാഗത്ഭ്യം സൗബിന്‍ കാട്ടിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

#2019

A post shared by Soubin Shahir (@soubinshahir) on Jan 2, 2019 at 9:27pm PST