സൗബിന്‍റെ അമ്പിളിയെത്തുന്നു, വൈകാതെ

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ നായകവേഷത്തിലെത്തുന്ന അമ്പിളി എന്ന ചിത്രത്തിന്‍റെ പൂജ നടന്നു. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്‍റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്. മുകേഷ് ആര്‍. മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവ, രാജസ്ഥാന്‍ ലഡാക്ക് എന്നിവിടങ്ങളിലാകും സിനിമയുടെ ചിത്രീകരണം നടക്കുക.