ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മുത്തമകള്‍ ജാന്‍വിക്കും ആരാധകര്‍ ഏറെയാണ്. ജാന്‍വിയുടെ യാത്രകളും പഠനങ്ങളും തുടങ്ങി എല്ലാക്കര്യവും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ജാന്‍വിയുടെ ലിപ് ലോക്ക് ചിത്രമാണ് ആരാധകള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കാമുകന്‍ ശിഖര്‍ പഹാരിയയ്ക്ക് പ്രണയ ചുംബനം നല്‍കുന്ന ചിത്രം കഴിഞ്ഞ ദിവസമാണു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കിടയിലായിരുന്നു സംഭവം. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പേരക്കുട്ടിയാണു ശിഖര്‍ പഹാരിയ. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.