ഇന്ത്യയുടെ ഹെപ്‍റ്റാത്‍ലറ്റ്, സ്വപ്ന ബര്‍മന്റെ ജീവിതകഥ സിനിമയാകുന്നു. സോഹിണി സര്‍കാര്‍ ആയിരിക്കും സ്വപ്ന ബെര്‍മനായി അഭിനയിക്കുക.
ഇന്ത്യയുടെ ഹെപ്‍റ്റാത്‍ലറ്റ്, സ്വപ്ന ബര്‍മന്റെ ജീവിതകഥ സിനിമയാകുന്നു. സോഹിണി സര്‍കാര്‍ ആയിരിക്കും സ്വപ്ന ബെര്‍മനായി അഭിനയിക്കുക.
ദേശീയ അവാര്‍ഡ് ജേതാവ് ശ്രിജിത് മുഖര്‍ജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ് സ്വപ്ന ബര്‍മൻ. രാജ്യത്തിന്റെ ആകമാനം അഭിമാനമായ താരമാണ് സ്വപ്ന ബര്‍മനെന്നും ചെറിയ പ്രായത്തില്‍ തന്നെ ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടാനായത് വലിയ നേട്ടമാണെന്നും ശ്രിജിത് മുഖര്‍ജി പറയുന്നു. സ്വപ്ന ബര്‍മന്റെ കഠിനാദ്ധ്വാനവും നേട്ടങ്ങളുമൊക്കെയാണ് സിനിമയ്ക്ക് പ്രമേയമാകുകയെന്നും ശ്രീജിത് മുഖര്‍ജി പറയുന്നു.