ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം സീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവന്നു. ഷാരൂഖിന്റെ സ്റ്റൈലൻ ലുക്ക് ആണ് പോസ്റ്ററിനെയും ടീസറിനെയും ആകര്‍ഷകമാക്കുന്നത്. ഷാരൂഖ് ധരിച്ചിരിക്കുന്ന ഓവര്‍കോട്ടിൽ കത്രീന കൈഫിന്റെ ചിത്രമുണ്ടെന്നതാണ് മറ്റൊരു സവിശേഷത. പഴയൊരു പാട്ടിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് ഷാരൂഖ് ആരാധകരുടെ മനംനിറയ്‌ക്കുന്നത്. അടിവസ്‌ത്രം മാത്രം ധരിച്ച് എത്തുന്ന ഷാരൂഖിന് തുടക്കത്തിൽ കാണുമ്പോള്‍ ഒരു കുള്ളന്റെ രൂപമാണ്. തമാശനിറഞ്ഞ ചുവടുകളുമായാണ് ഷാരൂഖിന്റെ നൃത്തം. എന്നാൽ ഏറെ ആകര്‍ഷകമാകുന്നത്, കത്രീനയുടെ ചിത്രം പ്രിന്റ് ചെയ്ത ഓവര്‍കോട്ടാണ്. ഒറ്റനോട്ടത്തിൽ ആര്‍ക്കും ഈ ചിത്രം മനസിലാകില്ല. ഷാരൂഖിനെ കൂടാതെ അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കത്രീന കൈഫിന്റെ യഥാര്‍ത്ഥ ജീവിതകഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരറാണിയായ കത്രീനയുടെ കടുത്ത ആരാധകനായാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Scroll to load tweet…