ധനുഷിന്റെയടക്കം സ്വകാര്യ ചിത്രങ്ങള്‍ ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച. നടി സഞ്ജിത ഷെട്ടിയുടെ സ്വകാര്യ വീഡിയോയും സുചിത്ര ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോളഅ‍ സഞ്ജിത തന്നെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ അറഞ്ഞിട്ടുണ്ട്. എന്റെ ആരാധകരോടും സ്നേഹിക്കുന്നവരോടും ഒരു കാര്യം വ്യക്തമാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ചിത്രങ്ങള്‍ എന്റേത് അല്ല. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സഞ്ജിത ഷെട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ പറയുന്നു.

അതേസമയം തന്റെ ട്വിറ്ററ്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‍തതാണെന്നും താനല്ല ഇത്തരം ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതിനു പിന്നില്‍ എന്നാണ് സുചിത്ര പറയുന്നത്.