സുഡാനി ഫ്രൈം നൈജീരിയ - കളക്ഷന്‍ റിപ്പോര്‍ട്ട്

First Published 27, Mar 2018, 3:36 PM IST
Sudani From Nigeria box office collection
Highlights
  • തീയറ്ററില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ് സുഡാനി ഫ്രൈം നൈജീരിയ

തീയറ്ററില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ് സുഡാനി ഫ്രൈം നൈജീരിയ. ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാകുകയാണ് നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സിനിമ. മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം 100 തീയറ്ററുകളിലാണ് പടം റിലീസ് ചെയ്തത്. ഇതില്‍ കൊച്ചിയിലെ മള്‍ട്ടിപ്ലക്സിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ആദ്യദിനം മള്‍ട്ടിപ്ലെക്‌സില്‍ 17 പ്രദര്‍ശനമായിരുന്നു ലഭിച്ചിരുന്നതെങ്കിലും നാല് ദിവസം കൊണ്ട് കളക്ഷന്റെ കാര്യത്തിലും സിനിമ മോശമില്ലാത്ത രീതിയിലാണ് പ്രകടനം നടത്തുന്നത്. 

ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം,  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും റിലീസ് ദിവസം 4.2 ലക്ഷം രൂപയായിരുന്നു സിനിമയ്ക്ക് കളക്ഷനായി കിട്ടിയിരുന്നത്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ തിരക്കാണ് പിന്നീട് അനുഭവപ്പെട്ടത്. വാരാന്ത്യദിനത്തില്‍ സിനിമയ്ക്ക് നല്ല കാഴ്ചക്കാരെ ലഭിച്ചു. 

ഞായറാഴ്ചയും ശനിയാഴ്ചയും സിനിമയ്ക്ക് 90 മുതല്‍ 98 ശതമാനം വരെയാണ് കളക്ഷനില്‍ വര്‍ദ്ധനവുണ്ടായത്. ഈ ദിവസങ്ങളില്‍ മാത്രമായി 16.44 ലക്ഷമാണ് സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മാത്രം നേടിയത്. അതിന് മുന്‍പും ശേഷവും സിനിമ വലിയ ഉയരങ്ങളിലേക്ക് ആണ് എത്തുന്നത്. 
 ശനിയും ഞായറും രണ്ട് ദിവസം കൊണ്ട 16 ലക്ഷത്തിന് മുകളില്‍ നേടിയതോടെ 22 ലക്ഷമാണ് സിനിമയുടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നുമാത്രമുള്ള കളക്ഷന്‍. 

സൗബിനും സുഡാനിയും കേരളത്തിലുണ്ടാക്കിയ തരംഗം പെട്ടൊന്നും മാറില്ല. ഇനിയുള്ള ദിവസങ്ങളില്‍ കളക്ഷനിലും സിനിമ ഉയരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

loader