തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളത് ആരോടെന്ന് വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍.

തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളത് ആരോടെന്ന് വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. അടുത്തിടെ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിലൂടെയാണ് സുഹാന ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുമായാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹമെന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഉടന്‍ സുഹാന മറുപടി നല്‍കി.

സൌത്ത് കൊറിയന്‍ ഗായകനും ഗാനരചയ്താവും നടനുമായ സുഹോ എന്നാണ് കിങ് ഖാന്‍റെ മകളുടെ മറുപടി. ബോയ് ബാന്‍റ് എക്സോയുടെ പ്രധാന ഗായകനാണ് സുഹോ.

ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന അരങ്ങേറ്റമാണ് സുഹാനയുടേത്. കോളേജിലെ സുഹാനയുടെ പ്രകടനം കണ്ട് കിഖ് ഖാന്‍‌ തന്നെ മകളുടെ അഭിനയത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സഹിതം കുറിപ്പുമെഴുതിയിരുന്നു. വോഗ് മാഗസിന്‍റെ സുഹാനയുടെ ഫോട്ടോഷൂട്ടും ആരാധകന്‍ ഏറ്റെടുത്തിരുന്നു.