എസ്.ദുര്‍ഗ്ഗയും ന്യൂഡും ഒഴിവാക്കി; ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവച്ചു

First Published 14, Nov 2017, 12:17 PM IST
Sujoy Ghosh quits as jury chief
Highlights

പനാജി: ഗോവയില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ലിസ്റ്റില്‍ നിന്ന് 'എസ് ദുര്‍ഗ്ഗ'യും 'ന്യൂഡും' ഒഴിവാക്കിയതിനെ തുടര്‍ന്ന് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവച്ചു. മേളയുടെ ഉദ്ഘാടന ചിത്രമായി ജുറി പരിഗണിച്ചത് ന്യൂഡിനെയായിരുന്നു.  ഉള്ളടക്കത്തിന്‍റെ പേരില്‍ രണ്ടു ചിത്രങ്ങളെയും സുജോയ് ഘോഷ് പ്രശംസിച്ചിരുന്നു. സ്ത്രീസുരക്ഷയെപ്പറ്റിയുള്ള ചിത്രമാണ് എസ് ദുര്‍ഗ്ഗയെന്നും ന്യൂഡ് ശക്തമായ ഒരു ഫെമിനിസ്റ്റ് ചിത്രമാണെന്നും സുജോയ് അഭിപ്രായപ്പെട്ടിരുന്നു.

ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്ത 20 ചിത്രങ്ങളില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം എസ്. ദുര്‍ഗ്ഗയേയും ന്യൂഡിനെയും ഒഴിവാക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് 13 ഓളം ജൂറി അംഗങ്ങള്‍ മന്ത്രാലയത്തിന് മെയില്‍ അയക്കാന്‍ ഒരുങ്ങുകയാണ്.

 
 

loader