ബോളിവുഡ് താരം സണ്ണിലിയോണിന് ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ ഹോട്ട് ആയി നില്‍ക്കുന്ന താരം എന്ന നിലയ്ക്കാണ് ആരാധകര്‍ ഏറെയും. ജീവിത നൈരാശ്യത്തിലിരുന്ന സണ്ണിയെ പലര്‍ക്കും അറിയില്ല. ഇതിനിടയ്ക്കാണ് ഡാനിയല്‍ വെബ്ബര്‍ പ്രത്യാശയുമായി സണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
സിനിമയെ വെല്ലുന്നതായിരുന്നു ഇരുവരുടെയും പ്രണയ കഥ. പതിനൊന്ന് വര്‍ഷം മുന്‍പ് ലോസ് ആഞ്ജലോസില്‍ വച്ച് ഒരു പാതിരാ പാര്‍ട്ടിക്കിടയില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ആദ്യത്തെ കാഴ്ചയില്‍ തന്നെ ഡാനിയലിന് സണ്ണിയോട് കടുത്ത പ്രണയമായി. തന്റെ സംഗീത ആല്‍ബവുമായി അമേരിക്കല്‍ എത്തിയതായിരുന്നു ഡാനിയല്‍.
എന്നാല്‍ അമ്മ മരിച്ച് സണ്ണി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വിഷാദ രോഗത്തിലേക്ക് വഴുതി വീണ കാലം. പ്രണയത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. അതുകൊണ്ടു തന്നെ ഡാനിയേലിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. മാത്രമല്ല ഡാനിയല്‍ സ്ത്രീലമ്പടനാണെന്നായിരുന്നു കരുതിയത്. ഇക്കാരണം കൊണ്ടു ഒന്നര മാസത്തിന് ശേഷമാണ് പ്രണയം പൂവിട്ടത്. ആദ്യമായി വിരുന്നിന് വിളിച്ചപ്പോള്‍ ഡാനിയലിന്റെ മനസ്സ് മടുപ്പിക്കാന്‍ വേണ്ടി ഏറെ വൈകിയാണ് പാര്‍ട്ടിക്ക് പോയതെന്നും സണ്ണിലിയോണ്‍ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഡാനിയല്‍ തനിക്കായി ഒരു സമ്മാനം കൊടുത്തുവിട്ടിരുന്നു. ഇത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. 24 പനിനീര്‍ പൂവുകള്‍. പിന്നെ ഒന്നും ആലോചിക്കാതെ തന്നെ സണ്ണി ഡാനിയലിന്റെ പ്രണയിനിയായി. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരു വരും വിവാഹിതരായി. രാവിലെ സിഖ് മതചാരപ്രകാരവും വൈകിട്ട് ജൂതമത വിശ്വാസ പ്രകാരവുമായിരുന്നു വിവാഹം.
ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ഇല്ലാതെ നടന്ന തന്നെ ഡാനിയലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. വിഷാദ രോഗത്തിന് അടിമപ്പെട്ടവരെ സ്വന്തമാക്കാന്‍ ഒരു പുരുഷനും ആഗ്രഹിക്കില്ല. ഡാനിയല്‍ പ്രണയം കൊണ്ട് ജീവിതം മാറ്റിമറിച്ചു.
