സണ്ണിയ്ക്ക് ഇനി മൂന്ന് മക്കള്‍ കുടുംബം പൂര്‍ണ്ണമായെന്ന് താരം

സിനിമയ്ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടിയാണ് സണ്ണി ലിയോണ്‍. ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് ആദ്യം സണ്ണി ലിയോണ്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നുവെന്ന വെളിപ്പെടുത്തലോടെയാണ് സണ്ണി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 

അങ്ങനെ മൂന്ന് കുട്ടികളുടെ അമ്മയായിരിക്കുകയാണ് സണ്ണി. അഷെര്‍ സിംഗ് വെബ്ബര്‍, നോഹ് സിംഗ് വെബ്ബര്‍ എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇരുവരുംകൂടി ചേര്‍ന്നതോടെയാണ് തന്റെ കുടുംബം പൂര്‍ണ്ണമായതെന്ന് സണ്ണി കുറിച്ചു. 

View post on Instagram

ആണ്‍കുട്ടികള്‍ ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുളളൂ. എന്നാല്‍ ഇരുവരും വര്‍ഷങ്ങളായി ഞങ്ങളുടെ ഹൃദയത്തിലും കണ്ണുകളിലും ജീവിക്കുകയായിരുന്നുവെന്നും സണ്ണി. ഇരട്ടക്കുട്ടികളാണ് സണ്ണിയുടെയും വെബ്ബറിന്റെയും കുടുംബത്തിലേക്കെത്തിയിരിക്കുന്ന അതിഥികള്‍. 

സണ്ണി ഗര്‍ഭിണിയായിരുന്നോ എന്നും അവര്‍തന്നെയാണോ ഈ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിത് എന്നുമാണ് ആരാധകരുടെ സംശയം. ലാതൂറില്‍നിന്ന് 2017 ജൂണിലാണ് സണ്ണി മകളെ ദത്തെടുത്തത്. നിഷ കൗര്‍ വെബ്ബറെന്നാണ് സണ്ണിയും ഭര്‍ത്താവും അവള്‍ക്ക് പേരിട്ടത്.