മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ പോലും ലക്ഷങ്ങള്‍ മാത്രം നല്‍കിയപ്പോള്‍ 5 കോടി നല്‍കാന്‍ മനസ്സു കാണിച്ച സണ്ണി ലിയോണിന് നന്ദി പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഇതില്‍ സണ്ണി ലിയോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മുംബൈ: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിനായി 5 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ പോലും ലക്ഷങ്ങള്‍ മാത്രം നല്‍കിയപ്പോള്‍ 5 കോടി നല്‍കാന്‍ മനസ്സു കാണിച്ച സണ്ണി ലിയോണിന് നന്ദി പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഇതില്‍ സണ്ണി ലിയോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇതോടെ സംശയത്തിലായ മലയാളികളിപ്പോള്‍ സണ്ണി ലിയോണിനോട് നേരിട്ട് ഇതേക്കുറിച്ച് ചോദിക്കുകയാണ്.
സണ്ണി ചേച്ചി കേരളത്തിന് 5 കോടി നല്‍കിയെന്നു പറയുന്നത് സത്യമാണോ? ആണെങ്കില്‍ നിങ്ങള്‍ മുത്താണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇതിനോടും സണ്ണി പ്രതികരിച്ചിട്ടില്ല. 

കേരളത്തിനോട് തനിക്കുള്ള സ്‌നേഹം സണ്ണി മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ വന്ന സണ്ണി കേരളത്തിന്റെ സ്‌നേഹം കണ്ട് ഞെട്ടിയിരുന്നു. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബില്‍ ​ഗേറ്റ്സ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലും മലയാളികളുടെ കമന്റുകളായിരുന്നു. 

കേരളത്തെ സഹായിക്കണമെന്നാണ് എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്നത്. സണ്ണിക്ക് പുറമേ ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഋത്വിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.