മുംബൈ: ബോളിവുഡിലെ കാസ്റ്റിംഗ് കൌച്ചില്‍ മനസ്സുതുറന്ന് സണ്ണി ലിയോണ്‍. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ?. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് സംരക്ഷണമൊരുക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നു. 

എന്നാല്‍ ഇത് ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ടോ?. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. തന്‍റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. 

എന്‍റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.