രാജ്യത്തെ പിടിച്ചുകുലുക്കിയ ജമ്മു-കാശ്മീരിലെ കത്വവയിലെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയം നൊമ്പരപ്പെടുത്തുന്ന പ്രതികരണവുമായി നടി സണ്ണിലിയോണ്‍

ജമ്മു: രാജ്യത്തെ പിടിച്ചുകുലുക്കിയ ജമ്മു-കാശ്മീരിലെ കത്വവയിലെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയം നൊമ്പരപ്പെടുത്തുന്ന പ്രതികരണവുമായി നടി സണ്ണിലിയോണ്‍. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സണ്ണി കത്വവയിലെ എട്ട് വയസുകാരിയെ അനുസ്മരിച്ചും, സംഭവത്തില്‍ ശക്തമായ പ്രതികരണം നടത്തിയും രംഗത്ത് എത്തിയത്.

Scroll to load tweet…

സ്വന്തം മകളായി ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടി നിഷയെ സ്വന്തം ഓവര്‍കോട്ടിന് അകത്ത് എടുത്തുള്ള ചിത്രത്തില്‍ സണ്ണി എഴുതുന്നു. എന്‍റെ ഹൃദയം കൊണ്ട് എന്‍റെ ശരീരം കൊണ്ട്,എന്‍റെ ആത്മാവ് കൊണ്ട് നിന്നെ എന്തില്‍ നിന്നും ഞാന്‍ സംരക്ഷിക്കും. എന്‍റെ ജീവന്‍ നല്‍കിയും നിന്നെ പൈശാചികതയില്‍ നിന്നും സംരക്ഷിക്കും. പിശാചിന്‍റെ മനസുള്ള മനുഷ്യന്മാരില്‍ നിന്നും കുട്ടികള്‍ എന്നും സുരക്ഷിതരായിരിക്കണം, എന്നും അവര്‍ക്കൊപ്പം നില്‍ക്കണം, എന്ത് വിലകൊടുത്തും അവരെ രക്ഷിക്കണം.