തനിക്ക് ഏറെയിഷ്ടം ടൈഗറിനെ; തുറന്ന് പറഞ്ഞ് സണ്ണി
മുംബൈ:ബോളിവുഡ് താരങ്ങളിൽ തനിക്ക് ഏറെയിഷ്ടം ടൈഗർ ഷറോഫിനെയാണെന്ന് സണ്ണി ലിയോൺ.ഫാഷൻ ഫോട്ടോഗ്രാഫറായ ദബു രത്നാനിയുടെ സെലിബ്രിറ്റി കലണ്ടറുകളുടെ റിലീസിനോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് സണ്ണി മനസു തുറന്നത്.
എല്ലാ വർഷവും ദബു രത്നാനി സെലിബ്രിറ്റി കലണ്ടറുകൾ പുറത്തിറക്കാറുണ്ട്. താരങ്ങൾ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന ഈ കലണ്ടറുകൾ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. ഇത്തവണ സണ്ണി ലിയോണിനെ കൂടാതെ ആലിയ ഭട്ട്, സോനാക്ഷി സിൻഹ, മാനുഷി ചില്ലാർ, ഐശ്വര്യാ റായി, വരുൺ ധവാൻ, ക്രിതി സാനൻ, സിദ്ധാർഥ് മൽഹോത്ര തുടങ്ങിയവരും കലണ്ടറിൽ ഇടംപിടിച്ചു.