ഒരു സിനിമ നിരൂപണം ചെയ്യുമ്പോള്‍ അത് മാന്യതയോടെയായിരിക്കണമെന്ന് രജനീകാന്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് രജനീകാന്തിന്റെ പ്രതികരണം.
വിക്രം പ്രഭു നിര്‍മ്മിക്കുന്ന നെരുപ്പുഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടിയെയായിരുന്നു സ്റ്റൈല്‍ മന്നന്‍ സിനിമാ നിരൂപകരോട് അഭ്യര്‍ഥന നടത്തിയത്. ഒരു സിനിമയ്‍ക്ക് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും കൊടുക്കാന്‍ നിരൂപകര്‍ തയ്യാറാകണമെന്ന് നടന്‍ വിശാല്‍ പറഞ്ഞു. വിശാലിന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ടായിരുന്നു രജനീകാന്തും നിരൂപകരോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്. ധനുഷ്, സത്യരാജ്, വിശാല്‍, കലൈപുലി എസ് താണു, വിവേക്, കാര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
