ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ നിറഞ്ഞ ചിരിയുമായി എത്തിയ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. പൃഥ്വിയായാലും ഭാര്യ സുപ്രിയയായാലും അല്ലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കുറവാണ്. അതുകൊണ്ടു തന്നെ അല്ലിയെന്ന് ഓമനപ്പേരുള്ള പൃഥ്വിരാജിന്റെ പുത്രിയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞ സമയംകൊണ്ടാണ് വൈറലായത്.
കൊച്ചി: സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ പോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്നതാണ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍. ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ നിറഞ്ഞ ചിരിയുമായി എത്തിയ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. പൃഥ്വിയായാലും ഭാര്യ സുപ്രിയയായാലും അല്ലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കുറവാണ്. അതുകൊണ്ടു തന്നെ അല്ലിയെന്ന് ഓമനപ്പേരുള്ള പൃഥ്വിരാജിന്റെ പുത്രിയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞ സമയംകൊണ്ടാണ് വൈറലായത്.
കഴിഞ്ഞ വർഷം അല്ലിയുടെ മൂന്നാം പിറന്നാളിനാണ് പൃഥ്വി ആദ്യമായി അല്ലിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്. സുപ്രിയയാണെങ്കിൽ കഴിഞ്ഞ മാസം ഫാദേഴ്സ് ഡേയിലാണ് ആദ്യമായി അല്ലിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ അല്ലിയുടെ രസകരമായ ചില സന്ദർഭങ്ങൾ പങ്കുവയ്ക്കാൻ ഇവർ മറക്കാറില്ല.
അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന ഒരു ചിത്രമാണ് ഏറ്റവും പുതിയതായി സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. ഐസ്‌ക്രീമിലേക്ക് നോക്കിയിരിക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പതിവുപോലെ ഇത്തവണയും അല്ലി മുഖം തിരിച്ചാണ് നില്‍ക്കുന്നത്.
മകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കുറവാണെങ്കിലും പൊന്നോമ്മനയെക്കുറിച്ചുള്ള വിശേഷങ്ങൾ പൃഥ്വിയും സുപ്രിയയും മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം, അവളുടെ കുസൃതികൾ, തമാശകൾ തുടങ്ങിയ എല്ലാവിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
