യൂണിഫോമില്‍ രണ്ട് കുട്ടികള്‍ ലിഫ്റ്റ് ചോദിച്ചപ്പോള്‍ കാണാത്ത മട്ടില്‍ പാഞ്ഞ് പോകാതെ സുരാജ് വണ്ടി നിര്‍ത്തി. കാറില്‍ കയറിയ ശേഷം ആരാണ് ഡ്രെെവര്‍ സീറ്റില്‍ ഇരിക്കുന്നതെന്ന് കണ്ടപ്പോള്‍ കുട്ടികള്‍ ഒന്ന് അമ്പരുന്നു
തിരുവനന്തപുരം: സിനിമക്കാര്‍ പൊതുവേ ജാഡയുള്ളവരാണെന്നൊക്കെയാണ് പലരും പറയാറുള്ളത്. ആഡംബര കാറുകളില്‍ അങ്ങനെ പാഞ്ഞ് പോകുന്ന താരങ്ങള്‍ വഴിയില്‍ ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാല്‍ നിര്‍ത്തുമോ? അങ്ങനെ ചോദിച്ചാല്‍ ഇല്ലെന്നുള്ള മറുപടി ആയിരിക്കും പലരും നല്‍കുക.
എന്നാല്‍, അങ്ങനെ പറയുന്നവര്‍ക്ക് മുന്നില്‍ ഒരുവിധ താരപ്പകിട്ടുമില്ലാതെ വ്യത്യസ്തനായി നില്‍ക്കും സുരാജ് വെഞ്ഞാറമൂട്. യൂണിഫോമില്‍ രണ്ട് കുട്ടികള്‍ ലിഫ്റ്റ് ചോദിച്ചപ്പോള്‍ കാണാത്ത മട്ടില്‍ പാഞ്ഞ് പോകാതെ സുരാജ് വണ്ടി നിര്‍ത്തി. കാറില്‍ കയറിയ ശേഷം ആരാണ് ഡ്രെെവര്‍ സീറ്റില്‍ ഇരിക്കുന്നതെന്ന് കണ്ടപ്പോള്‍ കുട്ടികള്‍ ഒന്ന് അമ്പരുന്നു
സുരാജും ദിലീപ് എന്ന സുഹൃത്തും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകും വഴിയാണ് കുട്ടികള്‍ ലിഫ്റ്റ് ചോദിച്ചത്. വണ്ടിയിൽ കയറിയ കുട്ടികൾക്ക് ഡ്രൈവറെ വെച്ച് ഒരു സെല്‍ഫി ഞാനെടുത്തു കാണിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞുവെന്നാണ് ദിലീപ് ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
