Asianet News MalayalamAsianet News Malayalam

സുരാജ് വെഞ്ഞാറമൂട് നായകനായി പേരിനൊരാള്‍!

Suraj Venjarammoodu to lead in Perinoral
Author
Thiruvananthapuram, First Published Mar 30, 2017, 12:10 PM IST

സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. പേരിനൊരാള്‍ എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂട് നായകനാകുന്നത്.


അക്കു അക്ബര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗള്‍ഫില്‍ കുടുങ്ങിപ്പോകുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. ആദിക, അനുമോള്‍, സായ് കുമാര്‍ , മധുരിമ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിയുണ്ട്. അക്കു അക്ബറും ബഷീറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വയലാര്‍ ശരചന്ദ്രനും എസ് രമേശന്‍ നായരുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഹിഷാം ആണ് സംഗീത സംവിധായകന്‍. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

 

Follow Us:
Download App:
  • android
  • ios