തിരുവനന്തപുരം: കോമഡി പരിപാടിക്ക് വൈകിയെത്തിയതിന്റേ പേരില്‍ സിനിമാ മിമിക്രി താരം അസീസിനെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മിമിക്രിക്കാരും മനുഷ്യരാണ്. തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവരെന്ന് സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ഇപ്പോഴും അമ്പലപറമ്പിലും പള്ളി പെരുന്നാളിനും ഞാന്‍ സ്‌റ്റേജില്‍ കയറാറുണ്ട്. ആയതിനാല്‍ എന്റെ അനിയനെ അക്രമിച്ച ആ സംഘാടകര്‍ക്കെതിരെ, സാമൂഹ്യവിപത്തുകള്‍ക്കെതിരെ ശക്തമായ് പ്രതിഷേധിച്ച് അസീസിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സുരാജ് പോസ്റ്റില്‍ വ്യക്തമാക്കി. നടന്‍ അജു വര്‍ഗീസും അസീസിനെതിരായ ആക്രമത്തെ അപലപിച്ചു.
അസീസിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ അസീസിന് വിദദ്ധ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. സിനിമ സീരിയലുകളിലും ടെലിവിഷന്‍ കോമഡി ഷോകളിലും സജീവ സാന്നിധ്യമായ അസീസിനെ കഴിഞ്ഞ ദിവസമാണ് മര്‍ദ്ദനമേറ്റത്.
