തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സുരഭിയാണ് ഇപ്പോള്‍ താരം. സുരഭി ഒരു സംവിധായകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സംഭവത്തെക്കുറിച്ച് സുരഭി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.

വാട്‌സാപ്പില്‍ വന്ന ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ചു സംവിധായകന്‍ ചോദിച്ചു. സുരഭി ഇതുപോലെയാക്കെ ആകേണ്ടേയെന്ന്, അത് അത്യാവശ്യം മോശമായ ചിത്രമായിരുന്നു. അല്‍പ്പവസ്ത്രധാരണിയായ സ്ത്രീയായിരുന്നു ആ ചിത്രത്തില്‍. അയാള്‍ എന്ത് ഉദ്ദേശത്തിലാണ് അതു കാണിച്ചത് എന്ന് എനിക്കു മനസിലായില്ല. 

ഒരു പക്ഷേ തമാശയായിരിക്കാം. പക്ഷേ എനിക്കതു പിടിച്ചില്ല. എന്തെങ്കിലും നീരസം ആരോടെങ്കിലും തോന്നിയാല്‍ ഉടന്‍ മറുപടി കൊടുക്കുന്നയാളാണു ഞാന്‍. ചിത്രം കാണിച്ച സംവിധായകനോടു ഞാന്‍ ചോദിച്ചു. നിങ്ങളുടെ മകള്‍ക്കു 18 വയസു കഴിഞ്ഞില്ലേ. അവള്‍ക്കു നല്ല ആരോഗ്യമുണ്ട്. അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും. അതുകാണുമ്പോള്‍ നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷമാകും. 

ഈ മറുപടി കേട്ട് അയാള്‍ ഐസായിപ്പോയി. പെട്ടന്നു സ്ഥലവിട്ടു. പിന്നീട് ഇതേ കുറിച്ചു സംസാരം ഒന്നും ഉണ്ടായില്ല എന്നും സുരഭി പറയുന്നു.