നടിമാര്‍ വിളിച്ചുചേര്‍ത്ത ഡബ്ല്യുസിസിയുടെ  വാര്‍ത്താസമ്മേളനത്തിന് മറുപടി നല്‍കിയ സിദ്ധിഖിന്‍റെയും കെപിസി ലളിതയുടെയും പ്രസ്താവനകളെ വിമര്‍ശിച്ച് ജഗദീഷ് രംഗത്തെത്തിയിരുന്നു. 

തിരുവനന്തപുരം:അമ്മയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണമെന്ന് നടന്‍ സുരേഷ് ഗോപി. ചില ന്യൂനതകള്‍ സംഘടനയിലുണ്ടെന്നും അത് പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നടിമാര്‍ വിളിച്ചുചേര്‍ത്ത ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടി നല്‍കിയ സിദ്ധിഖിന്‍റെയും കെപിസി ലളിതയുടെയും പ്രസ്താവനകളെ വിമര്‍ശിച്ച് ജഗദീഷ് രംഗത്തെത്തിയിരുന്നു. 

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിസി ലളിതയും നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് പറഞ്ഞിരുന്നു. 

നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.