സൂര്യയുടെ പുതിയ ചിത്രം സിങ്കം 3 ഡിസംബര്‍ മധ്യത്തോടെ റിലീസ് ചെയ്യില്ലെന്ന് സൂചന. റിലീസ് ഒരാഴ്ച കഴിഞ്ഞ് മതി എന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ തീരുമാനം. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി സിങ്കം 3 പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
 
ഹരി സംവിധാനം ചെയ്ത എസ് 3 ഒരു ഹൈ വോള്‍ട്ടേജ് പോലീസ് ത്രില്ലര്‍ ഇതോടെ മലയാളത്തിലെ ക്രിസ്മസ് ചിത്രങ്ങളെ ബാധിക്കുമോ എന്നാണ് ആശങ്ക. ചിത്രം കേരളത്തില്‍ നൂറിലധികം തിയേറ്ററുകളില്‍ സിങ്കം 3 റിലീസ് ചെയ്യുമെന്ന് അറിയുന്നത്. അതേസമയത്ത് മോഹന്‍ലാലിന്‍റെ സിനിമ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍റെ ജോമോന്‍റെ സുവിശേഷങ്ങളും തിയേറ്ററുകളിലുണ്ടാവും. ഈ ചിത്രങ്ങളെ സിങ്കം പിടിക്കുമോ എന്ന് മോളിവുഡില്‍ സംശയമുണ്ട്.

എന്നാല്‍ തമിഴ് തട്ട്പൊളിപ്പന്‍ പടങ്ങള്‍ കേരളത്തില്‍ പണ്ടുള്ള ആളനക്കം ഇപ്പോള്‍ ഇല്ലെന്നാണ് പൊതുവില്‍ സിനിമ ലോകം പറയുന്നത്. ആദ്യദിനത്തിലെ അനക്കങ്ങള്‍ക്ക് ശേഷം പടം ഫ്ലോപ്പ് ആണെങ്കില്‍ പ്രേക്ഷകര്‍ പടത്തെ കൈവിടുന്ന കാഴ്ചയാണ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് പോലും സമീപകാലത്ത് സംഭവിച്ചത്.