ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സുസ്മിതാ സെന്‍ വിവാഹിതയാവുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 8:32 PM IST
Sushmita Sen and boyfriend Rohman Shawl to get married
Highlights

ദീര്‍ഘനാളായുള്ള സുഹൃത്തുമായി സുസ്മിത സെന്‍  വിവാഹിതയാവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

മുംബൈ: ദീര്‍ഘനാളായുള്ള സുഹൃത്തുമായി സുസ്മിത സെന്‍  വിവാഹിതയാവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇരുവരുമൊന്നിച്ച് പൊതുവേദികളില്‍ വരാന്‍ തുടങ്ങിയത് സുഹൃത്ത് ബന്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവകാരുണ്യ പ്രവര്‍ത്തികളില്‍ സജീവമായ 42 കാരിയായ താരത്തിന് രണ്ടു ദത്തു പുത്രിമാരുണ്ട്. 

ഫാഷന്‍ ഷോ വേദികളില്‍ നിന്നാണ് മുന്‍ യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നും റൊഹ്മാന്‍ ഷോള്‍ തമ്മില്‍ അടുക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇവര്‍ തമ്മിലുള്ള വിവാഹ വാഗ്ദാനം നടത്തുമെന്നാണ് സൂചന. റൊഹ്മാന്‍ സുസ്മിതയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും ഇതോടെയാണ് ഇരുവരുമൊന്നിച്ച് പൊതുവേദികളില്‍ എത്താന്‍ തുടങ്ങിയതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുസ്മിതയുടെ ദത്തു പുത്രിമാരായ റെനെയും അലീഷയുമായും റൊഹ്മാന്‍ അടുത്തതായും വാര്‍ത്തകള്‍ ഉണ്ട്. അമ്മയുടെ താല്‍പര്യത്തെ അലീഷയും റെനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചതായും വാര്‍ത്തയുണ്ട്. 2019ന്റെ അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 
 

loader