അമിതാഭ് ബച്ചന്റെ തകര്‍പ്പൻ ലുക്ക്- ഫോട്ടോ വൈറലായി
ചിരഞ്ജീവി നായകനാകുന്ന ചരിത്ര സിനിമയാണ് സായ് രാ നരസിംഹ റെഡ്ഡി. ചിത്രത്തില് ചിരഞ്ജീവിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് അമിതാഭ് ബച്ചനും ഷെയര് ചെയ്തിരിക്കുന്നു. ഫോട്ടോ വൈറലാകുകയും ചെയ്തു.






സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില് അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായി അമിതാഭ് ബച്ചനും. അതിഥി വേഷമാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും അമിതാഭ് ബച്ചന്റേത്. ആന്ധ്രയിലെയും തെലുങ്ക് സിനിമയിലെയും സൂപ്പര് സ്റ്റാറായ ചിരഞ്ജീവിയുടെ ചിത്രത്തില് അതിഥി കഥാപാത്രമായിട്ടെങ്കിലും അഭിനയിക്കാനായത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. സുരേന്ദര് റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് നായിക.
