ബോളിവുഡ് സുന്ദരി തപ്സി പനുവിന്‍റെ ബിക്കിനി ചിത്രം തരംഗമാകുന്നു. ജുഡ്വ 2 എന്ന പുതിയ ചിത്രത്തിലാണ് ബീച്ചില്‍ ബിക്കിനി ധരിച്ച് തപ്സി പ്രക്ഷകരുടെ കണ്ണും ഹൃദയവും കവര്‍ന്നത്. എന്നാല്‍ ബിക്കിനി ധരിച്ചതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ചിത്രത്തിലെ മറ്റൊരു നായിക കൂടിയായ ജക്വലിന്‍ ഫെര്‍ണാണ്ടസിനോട് പിടിച്ചുനില്‍ക്കനാണ് താരം ഈ സാഹസികം കാട്ടിയത്. ബിക്കിനിയിലെത്തിയ തന്നെ തന്‍റെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഭയം ഉണ്ടെന്നും താരം പറയുന്നു.

അതേസമയം ബിക്കിനി ധരിക്കാന്‍ യോജിച്ചൊരു ശരീരം നിങ്ങള്‍ക്കുണ്ടെങ്കില്‍, ബിക്കിനി ധരിച്ചശേഷം നിങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കില്‍ പിന്നെ ധരിക്കുന്നതില്‍ യാതൊരു തെറ്റും താന്‍ കാണുന്നില്ലെന്നും തപ്‌സി അഭിപ്രായപ്പെട്ടു. താന്‍ ഒഴിവ് വേളകളില്‍ ബീച്ചില്‍ ബിക്കിനി ധരിച്ചുപോകാറുണ്ടെന്നും താരം തുറന്നു പറഞ്ഞു.

തപ്‌സി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് തപ്‌സിയെ വിമര്‍ശിച്ചും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ട്രോളുകള്‍ക്ക് താരം ചുട്ടമറുപടിയും നല്‍കിയിരുന്നു. പണ്ട് കാലത്ത് ജനങ്ങള്‍ വളരെ കുറച്ച് വസ്ത്രം മാത്രമെ ധരിച്ചിരുന്നുള്ളുവെന്നും സിനിമാതാരങ്ങള്‍ ബിക്കിനി ബ്ലൗസുകളാണ് ഉപയോഗിച്ചിരുന്നത് അന്ന് അവരെ ആരാധിച്ചവര്‍ക്ക് ഇപ്പോഴെങ്ങനെയാണ് ബിക്കിനി സംസ്‌കാരത്തിനെതിരാകുന്നതും മോശമാകുന്നതും എന്ന് മനസിലാകുന്നില്ലെന്നും തപ്‌സി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. താരം തന്നെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.