എ എല്‍ വിജയ്‍യുടെ പുതിയ സിനിമയില്‍ തമന്നയാണ് നായികയാകുന്നത്. ഹൊറര്‍ ത്രില്ലര്‍ പാറ്റേണില്‍ പെടുന്ന ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി തമന്ന തടി കൂട്ടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമന്നയുടെ ആരാധകര്‍ക്കിടയില്‍ ഇത് ചര്‍ച്ചയാകുകയും ചെയ്‍തു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് തമന്ന വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ പേര് ദേവി എന്നോ കാന്താ എന്നോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ തന്റെ രംഗങ്ങള്‍ ഭൂരിഭാഗവും തമന്ന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതേസമയം, ഇപ്പോള്‍ തമന്ന വിശാല്‍ ചിത്രത്തിന്റെ തിരക്കുകളിലാണ്.
