തമന്ന വെള്ളിത്തിരയില്‍ നടിയായി അഭിനയിക്കുന്നു. ദേവി എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലാണ് തമന്ന നടിയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രഭുദേവയും സോനു സൂദും പ്രധാനവേഷങ്ങളിലുണ്ട്. ചിത്രം തമിഴിനു പുറമേ തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ഒരുക്കുക.

അഭിനേത്രി എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ ഒരുങ്ങുക. ഹിന്ദി പതിപ്പിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ചിത്രമെങ്കിലും ചിരിക്കാനും വകതരുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്.