മമ്മൂട്ടി നായകനാകുന്ന തമിഴ് സിനിമയാണ് പേരന്‍പ്. റാം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സിനിമ പ്രദര്‍ശനത്തിനെത്തുക. പേരന്‍പ് മലയാളത്തിലേക്കും മൊഴിമാറ്റിയെത്തുമെന്നതാണ് പുതിയ വാര്‍ത്ത.

അഞ്ജലിയാണ് സിനിമയിലെ നായിക. അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.