മലയാളത്തില്‍ മമ്മൂട്ടിയും നയന്‍താരയും അഭിനയിച്ച പുതിയ നിയമം തമിഴില്‍ എത്തിയപ്പോള്‍ വിവാദമാകുന്നു

ചെന്നൈ: മലയാളത്തില്‍ മമ്മൂട്ടിയും നയന്‍താരയും അഭിനയിച്ച പുതിയ നിയമം തമിഴില്‍ എത്തിയപ്പോള്‍ വിവാദമാകുന്നു. വാസുകി എന്ന പേരിലാണ് ചിത്രം തമിഴ്നാട്ടില്‍ എത്തുന്നത്. എന്നാല്‍ ചിത്രം നായിക നയന്‍താരയ്ക്ക് തലവേദനയാകുകയാണ്. വാസുകിയുടെ പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് റിലീസ് എന്ന് പറഞ്ഞായിരുന്നു പോസ്റ്ററുകള്‍. എന്നാല്‍, സമ്പൂര്‍ണ സമരം നടക്കുന്ന തമിഴ് സിനിമയില്‍ എങ്ങനെ നയന്‍താരയുടെ ചിത്രം മാത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യവുമായി നിര്‍മ്മാതാക്കളില്‍ ചിലര്‍ രംഗത്ത് വന്നു.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ നയന്‍താരയ്ക്കുള്ള ബ്രാന്‍ഡ് മൂല്യം കൊണ്ടാണ് പോസ്റ്ററുകളില്‍ നയന്‍താരയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാക്കളില്‍ ചിലര്‍ നയന്‍താരയുടെ ചെന്നൈയിലെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം പോലും നടത്തി.

തമിഴ്‌നാട്ടിലെ സിനിമ സമരം അന്ത്യമില്ലാതെ തുടരുമ്പോള്‍ ഏതാനും ബിഗ് ബജറ്റ് സിനിമകളുടെ മാത്രമാണ് ചിത്രീകരണം നടക്കുന്നത്. തമിഴ്‌സിനിമ ഒന്നാകെ ഇപ്പോള്‍ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.